srvups
ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിലെ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'പറവകൾക്കായി' പരിപാടിയുടെ ഉദ്ഘാടനം പക്ഷിനീരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ അശോകൻ മാഷ് നിർവഹിക്കുന്നു

ഓച്ചിറ: ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിലെ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'പറവകൾക്കായി' പരിപാടിയുടെ ഉദ്ഘാടനം പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ അശോകൻ മാഷ് നിർവഹിച്ചു. വേനൽകാലത്ത് ദാഹജലത്തിനായി അലയുന്ന പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും സൗകര്യപ്രദമായ തരത്തിൽ സ്കൂൾ, കുട്ടികളുടെ വീട്, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ വെള്ളം സജ്ജമാക്കുന്നതാണ് പദ്ധതി. എല്ലാ ദിവസവും മൺചട്ടികളിൽ വെള്ളംനിറയ്ക്കും. യോഗത്തിൽ ഹെഡ്മിസ്ട്രസ് എസ്. സിന്ധു, സ്റ്റാഫ് കൺവീനർ എസ്. കൃഷ്ണകുമാർ, സ്റ്റാഫ് സെക്രട്ടറി എൽ. ഷേർളി, എസ്.ആർ.ജി കൺവീനർ ചന്ദ്രലേഖ, മമത, ബെന്നി എന്നിവർ സംസാരിച്ചു.