കൊല്ലം: തെക്കേവിള തെക്കേനഗർ റസിഡന്റ്‌സ് അസോസിയേഷനിലെ 'പ്ലാസ്റ്റിക് രഹിത നഗർ' പ്രഖ്യാപനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന തുണിസഞ്ചി വിതരണവും 'ജീവനി: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതി പ്രകാരമുള്ള പച്ചക്കറിത്തൈ വിതരണവും എം.എൽ.എ നിർവഹിച്ചു.
തെക്കേനഗർ കളരിയിൽ കാവിന് സമീപം നടന്ന ചടങ്ങിൽ നഗർ പ്രസിഡന്റ് പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി പി. സുബാഷ് സ്വാഗതം പറഞ്ഞു. തെക്കേവിള ഡിവിഷൻ കൗൺസിലർ സന്ധ്യാ ബൈജു, എസ്.എൻ.ഡി.പി യോഗം 477-ാം നമ്പർ ഇരവിപുരം ശാഖാ സെക്രട്ടറി എസ്. ദയാനന്ദൻ, റസിഡന്റ്‌സ് അപ്പക്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി പി. ബാലചന്ദ്രൻ, നഗർ സെക്രട്ടറി കെ. ശശിധരൻ, എക്‌സി. കമ്മിറ്റി അംഗം നിഥിൻരാജ് എന്നിവർ സംസാരിച്ചു.
തൃശൂരിൽ സംഘടിപ്പിച്ച 'ഏകാത്മകം മെഗാ ഇവന്റ്' മോഹിനിയാട്ടം നൃത്തപരിപാടിയിൽ പങ്കെടുത്ത തെക്കേനഗർ നിവാസികളായ ഐശ്വര്യ ഷാബു, എസ്. സനിക എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.