പടിഞ്ഞാറേകല്ലട: കല്ലട സൗഹൃദം വാട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരുണയോടെ കല്ലടയും എന്ന പേരിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങൾ പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികൾക്ക് കൈമാറി. കൂട്ടായ്മ പ്രസിഡന്റ് വിനോജ സുരേന്ദ്രൻ, സെക്രട്ടറി ആർ.സി. പ്രസാദ് എന്നിവരെ കൂടാതെ മുപ്പതോളം പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.