കൊല്ലം: കൊട്ടാരക്കര കില ഇ.ടി.സിയിൽ വനിതാ ദിനാചരണവും സ്ത്രീ ശാക്തീകരണ ബോധവത്കരണ പരിശീലനവും നടത്തി. പൊതുപ്രവർത്തന രംഗത്തെ വനിതാ മാതൃകയായ പി.അയിഷാപോറ്റി എം.എൽ.എ, വെട്ടിക്കവല ബ്ലോക്കിൽ മേസ്‌തിരി ജോലികളിൽ മികവ് കാട്ടിയ എട്ട് വനിതാ തൊഴിലാളികൾ എന്നിവരെ ആദരിച്ചു. സ്ത്രീ ശാക്തീകരണവും തൊഴിലുറപ്പും, സ്വയം തൊഴിൽ പരിശീലനത്തിലൂടെ സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാർ വനിതാ ദിനാഘോഷവുവം പരിശീലനവും ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ജി.കൃഷ്‌ണകുമാർ അദ്ധ്യക്ഷനായി. കൊട്ടാരക്കര നഗരസഭാ വൈസ് ചെയർമാൻ ഡി.രാമകൃഷ്‌ണപിള്ള, നഗരസഭാംഗം സി.മുകേഷ്, അസി.ഡവലപ്പ്മെന്റ് കമ്മിഷണർ സൗമ്യ ഗോപാലകൃഷ്‌ണൻ, റിട്ട.ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മിഷണർ സി.ശശിധരൻപിള്ള, അപർണ.എസ്.ഗോപകുമാർ എന്നിവർ സംസാരിച്ചു. വിജയകരമായ സ്വയംതൊഴിൽ സംരംഭങ്ങൾ നടത്തുന്ന വനിതകളുടെ സംഗമം, തുണി- പേപ്പർ സഞ്ചികളുടെയും വസ്ത്രങ്ങളുടെയും പ്രദർശന വിൽപ്പന, പ്രാദേശിക വനിതാ കൂട്ടായ്‌മ, വനിതാദിന സന്ദേശങ്ങളടങ്ങിയ പോസ്റ്റർ പ്രദർശനം എന്നിവയും നടത്തി.