കൊട്ടാരക്കര: പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് ശിവരാത്രി ദിവസം ചക്കുവരയ്ക്കലിൽ കുത്തിക്കൊലപ്പെടുത്തിയ ഡൈനീഷിന്റെ കുടുംബത്തിന്
ചക്കുവരയ്ക്കൽ വിജ്ഞാന വിലാസിനി ഗ്രന്ഥശാലയുടെ സഹായം.
ഗ്രന്ഥശാലയുടെ ജീവകാരുണ്യ നിധിയിലൂടെ സമാഹരിച്ച തുകയാണ് കുടുംബത്തിന്റെ ബാദ്ധ്യത തീർക്കുന്നതിന് കൈമാറിയത്.
ഡൈനീഷ് വീട് വയ്ക്കുന്നതിനായി ചക്കുവരക്കൽ സർവീസ് സഹകരണ ബാങ്കിൽ വീടിന്റെയും വസ്തുവിന്റെയും ആധാരം പണയംവച്ചിരുന്നു. ഇതാണ് തിരികെയെടുത്ത് നൽകിയത്. ഗ്രന്ഥശാലാ സെക്രട്ടറിയും ബ്ളോക്ക് പഞ്ചായത്തംഗവുമായ അഡ്വ.ഷൈൻപ്രഭ ഡൈനീഷിന്റെ പിതാവിന് ആധാരം കൈമാറി. ഗ്രന്ഥശാലാ പ്രസിഡന്റ് മാത്യു ഏബ്രഹാം, രാജു ഡഗ്ലസ്, എ.ആർ. അരുൺ, സിജുമോൻ, ശ്യാം, രാജേഷ്, അജിമോൻ, അജി ജോയി, യോഹന്നാൻ, അജേഷ്, പ്രിൻസ്, ലിജോ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എസ്. ജയചന്ദ്രൻ, രാജു, ബ്രിജീഷ് എന്നിവർ പങ്കെടുത്തു.