പുനലൂർ: പത്തനാപുരം -കാര്യറ റൂട്ടിൽ നിയന്ത്രണംവിട്ടെത്തിയ കാർ പാതയോരത്ത് വച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ വ്യാപാരശാലയുടെ വരാന്തയുടെ മേൽക്കൂരയും തകർത്ത് തെങ്ങിൽ ഇടിച്ച് നിന്നു. ഇന്നലെ വൈകിട്ട് 3 മണിയോടെ കാര്യറ താവളംമുക്കിന് സമീപത്തായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
പത്തനാപുരത്ത് നിന്ന് കാര്യറയിലേക്ക് കാറാണ് അപകടത്തിൽപ്പെട്ടത്. ഉടമ ഷംസുദ്ദീനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. അപകടസമയത്ത് പാതയോരത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പുനലൂർ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.