പുത്തൂർ: പുത്തൂർ പബ്ളിക് ലൈബ്രറിക്കായി എൻ.കെ പ്രേമചന്ദ്രൻ എം.പി നൂറിലധികം പുസ്തകങ്ങൾ സംഭാവനയായി നൽകി. കഴിഞ്ഞ ദിവസം എം.പിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി കെ. കുമാരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വിനോജ് വിസ്മയ, ട്രഷറർ ബിനു പാപ്പച്ചൻ, കമ്മിറ്റി അംഗം അനുരാജ് മാറനാട് എന്നിവർ സന്നിഹിതരായിരുന്നു.