ഇരവിപുരം: കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാകുകയും അണുകുടുംബ സംസ്കാരം വളരുകയും ചെയ്ത ഈ കാലഘട്ടത്തിൽ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സീനിയർ സിറ്റിസൺ വെൽഫെയർ ഓർഗനൈസേഷന്റെ നാലാമത് വാർഷികവും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടനാ പ്രസിഡന്റ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. മുൻ ജയിൽ ഡി.ഐ.ജി ബി. പ്രദീപ് മുതിർന്ന പൗരന്മാരെ ചടങ്ങിൽ ആദരിച്ചു. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, പി.ആർ.ഒ എം. വിനോദ് എന്നിവർ 'വയോജന സംരക്ഷണത്തിൽ പൊലീസിന്റെ പങ്ക്' എന്ന വിഷയത്തിൽ സംസാരിച്ചു. സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ സുരരാജൻ നന്ദിയും പറഞ്ഞു.