കൊട്ടാരക്കര : വാളകം പൊലിക്കോട് മരങ്ങാട്ടുകോണത്തുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു. എഴുകോൺ കാക്കകൊട്ടൂർ അഭിലാഷ് ഭവനിൽ ചന്ദ്രൻ പിള്ളയുടെ മകൻ ശ്യാംകുമാറാണ് (32) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.15 ഓടെയായിരുന്നു അപകടം. ഞായറാഴ്ച പ്രതിശ്രുത വധുവിന്റെ ജന്മദിനമായിരുന്നു. തിരുവനന്തപുരം പാലോടുള്ള വധുവിന്റെ വീട്ടിലെത്തി സമ്മാനങ്ങൾ നൽകി മടങ്ങുംവഴിയാണ് അപകടം. ഏപ്രിൽ 26നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ശ്യാംകുമാർ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാംകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരിച്ചു. സംസ്കാരം നാളെ രാവിലെ 11ന്. ശ്യാമളയാണ് മാതാവ്. സഹോദരൻ: അഭിലാഷ്.