photo
കോട്ടാത്തല പണയിൽ യു.പി സ്കൂളിന്റെ പഠനോത്സവം എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനൻ ഉത്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്തംഗം എസ്.പുഷ്പാനന്ദൻ, എസ്.ഐ കെ.എസ്.ധന്യ, പ്രഥമാദ്ധ്യാപകൻ ബി.എസ്.ഗോപകുമാർ എന്നിവർ സമീപം.

കൊട്ടാരക്കര: കോട്ടാത്തല പണയിൽ യു.പി സ്കൂളിന്റെ പഠനോത്സവം വേറിട്ട അനുഭവമായി. വിദ്യാലയ മുറ്റത്തെ മരത്തണലിലാണ് വേദിയൊരുക്കിയത്. പൂർവ വിദ്യാർത്ഥികളായ എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനൻ, ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദൻ, സബ് ഇൻസ്പെക്ടർ കെ.എസ്. ധന്യ, പ്രഥമാദ്ധ്യാപകൻ ബി.എസ്. ഗോപകുമാർ എന്നിവർ ചേർന്ന് തിരിതെളിച്ചായിരുന്നു ഉദ്ഘാടനം. തുടർന്ന് കുട്ടികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും അനുഭവം പങ്കുവയ്ക്കലും നടന്നു. ഭക്ഷണമേളയാണ് ഏറ്റവും ഹൃദ്യമായത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നൂറ്റമ്പതിൽപ്പരം വിഭവങ്ങൾ വിദ്യാലയത്തിലെത്തിച്ചു. പാലട പ്രഥമനടക്കം ആറ് തരം പായസം, നെയ്ച്ചോറും ബിരിയാണിയും, വിവിധതരം പുഴുക്കുകൾ, പലഹാരങ്ങൾ, കറിക്കൂട്ടങ്ങൾ തുടങ്ങി ഓരോ ഇനങ്ങളും രുചിയുടെ വൈവിദ്ധ്യമായി.