കൊട്ടിയം: ആട്ടോയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാളത്തുംഗൽ സ്നേഹധാരാ നഗർ 167 തുണ്ടിൽ വടക്കതിൽ സൈനുദ്ദീനാണ് (58) മരിച്ചത്. കൊട്ടിയം തഴുത്തല റോഡിൽ ഒരു മാസം മുമ്പായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പിന്നീട് ജില്ലാ ആശുപത്രിയിലുമായി ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു മരണം. കൊട്ടിയം പൊലീസ് മേൽനടപടി സ്വീകരിച്ചു.
ഭാര്യ: ഒസീല ബീവി. മക്കൾ: തസിലിയ, ഷെമീർ, തസ്ന. മരുമക്കൾ: നിസാമുദീൻ, മാസില, സജീർ ഖാൻ.