james-24

കു​ന്ന​ത്തൂർ: ക​ല്ല​ട​യാ​റ്റിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കു​ണ്ട​റ പ​ട​പ്പ​ക്ക​ര ജി​ബിൻ ഭ​വ​ന​ത്തിൽ ജ​യിം​സി​ന്റെ മ​കൻ ജി​ബിൻ ജ​യിം​സാണ് (24) മ​രി​ച്ച​ത്. ഞാ​യറാഴ്ച വൈ​കി​ട്ട് 4.30 ഓടെ കു​ന്ന​ത്തൂർ പാ​ല​ത്തി​ന് താ​ഴെയുള്ള ക​ട​വി​ലാ​യിരുന്നു അ​പ​ക​ടം. ഉ​ത്സ​വ​ത്തിന് കൊ​ല്ല​ത്ത് നി​ന്ന് വ​ന്ന ഫ്‌​ളോ​ട്ടി​ന്റെ സ​ഹാ​യി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു ജി​ബിൻ. കൂ​ട്ട​ത്തി​ലു​ള്ള ര​ണ്ടുപേർ​ക്കൊപ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ജി​ബിൻ. കു​റ​ച്ച് ദൂ​രം നീ​ന്തി​യ ശേ​ഷം ക​ര​യി​ലേ​ക്ക് തി​രി​ച്ച് നീ​ന്തുന്നതി​നി​ടെ വെ​ള്ള​ത്തി​ലേക്ക് താ​ണ് പോ​വു​ക​യാ​യി​രു​ന്നു. ക​ര​യ്​ക്ക് നി​ന്നവരുടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​കൾ തെ​ര​ച്ചിൽ ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​യി. തു​ടർ​ന്ന് ശാ​സ്​താം​കോ​ട്ട​യിൽ നി​ന്ന് ഫ​യർ​ഫോ​ഴ്‌​സ് സം​ഘ​വും കൊ​ല്ലം സ്​കൂ​ബ ടീ​മും എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലിൽ രാ​ത്രി ഏഴോ​ടെ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ജി​ബി​ന്റെ മൃ​ത​ദേ​ഹം കണ്ടെത്തി. ശാ​സ്​താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്കൾ​ക്ക് വി​ട്ടുകൊടുത്തു.