covid
കൊറോണ

കുണ്ടറ: കിഴക്കേ കല്ലട പരിച്ചേരിയിൽ ഇറ്റലിയിൽ നിന്ന് എത്തിയ ദമ്പതികൾ നിരീക്ഷണത്തിൽ. ഇവർ 5നാണ് നാട്ടിലെത്തിയത്. വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു. ഇവർ നാട്ടിലെത്തിയ വിവരം അയൽക്കാരാണ് പൊലീസിൽ അറിയിച്ചത്. പൊലീസും ആരോഗ്യവകുപ്പ് അധികൃതരുമെത്തി പരിശോധന നടത്തി. ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്താനായില്ല. കുടുംബാംഗങ്ങൾ മാസ്‌കുകൾ ധരിക്കുന്നതിനും മുൻകരുതൽ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകി.