national-public-school
തഴുത്തല നാഷണൽ പബ്ളിക് സ്കൂളിൽ നടന്ന വനിതാദിനാചരണത്തിൽ സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ സംസാരിക്കുന്നു

കൊല്ലം: സേഫ് കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ പബ്ളിക് സ്കൂളിൽ സംഘടിപ്പിച്ച വനിതാ ദിനാചരണം എ.സി.പി വി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സീനത്ത് നിസ സ്വാഗതം പറഞ്ഞു. അദ്ധ്യാപിക ഷാജില വനിതാദിന സന്ദേശം നൽകി.

വിദ്യാർത്ഥികൾക്കായി കായികാദ്ധ്യാപകൻ മഹേഷിന്റെ നേതൃത്വത്തിലും രക്ഷാകർത്താക്കൾക്കായി കൗൺസലിംഗ് അദ്ധ്യാപകൻ മിഥുന്റെ നേതൃത്വത്തിലും ബോധവത്കരണ ക്ളാസുകൾ നടന്നു. വാളയാർ സഹോദരിമാരുടെ സ്മരണാർത്ഥം ദീപം തെളിച്ച് 'ഡെയർ ടു ടച്ച്' പ്രോഗ്രാമും പരിപാടിയുടെ ഭാഗമായി നടന്നു.