പാരിപ്പള്ളി: സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ ഒാടിച്ചിരുന്ന വർക്കല സൽമ മൻസിലിൽ റംല- ജാനി ദമ്പതികളുടെ മകൾ രജിയയാണ് (20) മരിച്ചത്. ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥികളായ വർക്കല സ്വദേശി ശ്രുതി(19), വയനാട് സ്വദേശി ശില്പകുര്യൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിൽ കല്ലവാതുക്കൽ പാറ ജംഗ്ഷനിലായിരുന്നു അപകടം. കൊട്ടിയത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ രജിയയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: രാജ്കുൽ. കൂടെയുള്ളവർ തുരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാരിപ്പള്ളി പൊലീസ് കേസെടുത്തു.