കാവനാട്: മീനത്ത്ചേരി കളീക്കൽ വീട്ടിൽ കെ.പ്രഭാകരൻപിള്ള (റിട്ട. ഹെഡ്മാസ്റ്റർ- 83) നിര്യാതനായി. ശക്തികുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്ര കരദേവസ്വം പ്രസിഡന്റ്, സെക്രട്ടറി, മീനത്ത്ചേരി 2139 നമ്പർ ശ്രീഭൂതനാഥവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിഅമ്മ. മക്കൾ: രാജേശ്വരിഅമ്മ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), ഗിരിജാദേവിഅമ്മ (എച്ച്.എസ്.എ, പ്രാക്കുളം എൻ.എസ്.എസ്), അഡ്വ. ശ്രീകുമാരൻപിള്ള, ശ്രീഗണേശൻപിള്ള (സബ് എൻജിനീയർ, കെ.എസ്.ഇ.ബി ശക്തികുളങ്ങര), അഡ്വ.ശ്രീശിവൻപിള്ള, ശ്രീമുരുകൻപിള്ള (മാനേജിംഗ് ഡയറക്ടർ, കേരള നീറ്റ് അക്കാദമി, തിരുനൽവേലി). മരുമക്കൾ: ഡോ.അനിൽകുമാർ (ഗ്രൂപ്പ് ഡയറക്ടർ, എൻ.സി.പി.ഒ.ആർ, ഗോവ), ആർ.രാജഗോപാൽ (ക്വയിലോൺ ഇലക്ട്രിക് കോർപ്പറേഷൻ), അഡ്വ.അനില, സ്വപ്ന.ഡി.നായർ, ബീന രാജശേഖരൻ, സന്ധ്യ (അദ്ധ്യാപിക, ഗുഹാനന്ദപുരം എച്ച്.എസ്.എസ്). സഞ്ചയനം 15ന് രാവിലെ 7ന്.