പുനലൂർ: പുനലൂർ തുല്യതാ പഠനകേന്ദ്രത്തിൻെറ നേതൃത്വത്തിൽ വനിതാ ദിനാചരണം സംഘടിപ്പിച്ചു. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കേരള ഫോക്കസ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി വി. വിഷ്ണുദേവ് സ്കൂളിലെ അദ്ധ്യാപികയായ ബിന്ദു പി. ഉത്തമനെ ആദരിച്ചു. തുല്യതാ പഠനകേന്ദ്രം കോ ഓർഡിനേറ്റർ വി. സുരേഷ്‌കുമാർ, നഗരസഭാ കൗൺസിലർ സുജി ഷാജി, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു. എസ്.എൻ.ഡി.പി യോഗം നെല്ലിപ്പള്ളി ശാഖാ സെക്രട്ടറിയും കെ.എസ്.ഇ.ബിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ സി.വി. സന്തോഷ്കുമാറിന്റെ ഭാര്യയും വനിതാസംഘം പുനലൂർ യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് ബിന്ദു പി. ഉത്തമൻ.