കൊല്ലം: നവോത്ഥാന സംസ്കൃതി മാസികയുടെ 2020ലെ നവോത്ഥാന സംഗമം വനിതാദിന പരിപാടികളോടെ കുണ്ടറ ജെ.വി കാസിൽ ഒാഡിറ്റോറിയത്തിൽ നടന്നു. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കാട്ടാമ്പള്ളി നിഷ്കളൻ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.പ്രേംകുമാർ വെഞ്ഞാറമൂട് അദ്ധ്യക്ഷനായി. പത്രാധിപരായ ചേർത്തല മുരളി ആമുഖപ്രഭാഷണം നടത്തി. പ്രീത കുളത്തൂർ വനിതാദിന സന്ദേശം നൽകി. സംഗീത അദ്ധ്യാപിക പ്രണവം ഷീലാ മധു വിശിഷ്ടാതിഥിയായിരുന്നു. സലിം കലവൂർ (ചിന്താധാര മാസിക) പങ്കെടുത്തു. കഥാകൃത്ത് അഞ്ചൽ ദേവരാജൻ നായർ മുഖ്യപ്രഭാഷണം നടത്തി.
സമഗ്രസാഹിത്യ സംഭാവനയ്ക്കുള്ള ഭാഷാ ഭരത് അവാർഡ് ഡോ.ബി.ഉഷാകുമാരിക്കും (ഒരു ലക്ഷം രൂപയും കീർത്തിപത്രവും), ഗാന രചനയ്ക്കുള്ള ഗാനകോകിലം പുരസ്കാരം അജിത്ത് കൊടുവഴന്നൂരിനും
ഷോർട്ട് ഫിലിം സംവിധാനത്തിനുള്ള ദൃശ്യപൗർണമി പുരസ്കാരം കെ.സ്വാമിനാഥൻ പുറക്കാടിനും
സ്ത്രീ ശാക്തീകരണത്തിനുള്ള സംഘചൈതന്യ പുരസ്കാരം എം.എൽ.ഉഷാരാജിനും
നിയമസാക്ഷരതയ്ക്കുള്ള ജനസേവ പുരസ്കാരം ഡോ.തേമ്പാംമൂട് സഹദേവനും
കഥയ്ക്കുള്ള മലയാളിസാഹിതി പുരസ്കാരം എൻ.ഗണേശനും കവിതയ്ക്കുള്ള കാവ്യകൗമുദി പുരസ്കാരം തിലകം വിജയനും സഞ്ചാരസാഹിത്യകാരൻ രവീന്ദ്രൻ എരുമേലി സമ്മാനിച്ചു. ഇ.പി.മുഹമ്മദ് പട്ടിക്കര ധനസഹായ വിതരണം നടത്തി. അനിൽ എഴുപുന്ന സ്വാഗതവും സജിതാബീഗം കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.