photo
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പഠനോത്സവം പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ പഠനോത്സവം പുന്നക്കുളം ഗവ.എസ്.എൻ.ടി.വി സംസ്‌കൃത യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ജെ. ഹസീബ് അദ്ധ്യക്ഷത വഹിച്ചു. ബി.പി.ഒ മധു പദ്ധതി വിശദീകരണം നടത്തി . 2019-20 വർഷത്തെ സ്‌കൂളിന്റെ മികവുകൾ സ്ലൈഡ്‌ ഷോയിലൂടെ 7-ാം ക്ലാസ് വിദ്യാർത്ഥിനി ഫർഹാന അവതരിപ്പിച്ചു. പഠനമികവുകൾ ഉൾക്കൊള്ളുന്ന പരിപാടികൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നാജിയ അവതരിപ്പിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ക്വിസ് മത്സര റാണിയുമായിരുന്ന വൈകാശി അവതരിപ്പിച്ച കോടീശ്വരൻ പരിപാടി ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. വാർഡ് മെമ്പർ സുദർശനൻ, മുൻ പി.ടി.എ പ്രസിഡന്റും പൂർവ വിദ്യാർത്ഥിയുമായിരുന്ന രവികുമാർ, എസ്.എം.സി അംഗങ്ങളായ ഷമീർ, കെ.എസ്. പുരം സത്താർ, ഷാജഹാൻ ഷീലാബീഗം എന്നിവർ‌ പ്രസംഗിച്ചു.