akhil
അഖിൽ

കൊല്ലം: ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന നരഹത്യാശ്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2019 ആഗസ്റ്റ് 15ന് വടക്കേമൈലക്കാട് മാങ്കൂട്ടത്തിൽ വീട്ടിൽ സൂജീഷിനെ (22) വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി വടക്കേമൈലക്കാട് കല്ലുവിള വീട്ടിൽ അഖിലിനെയാണ് (19) പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.