കൊല്ലം: എക്‌സൈസ് റേഞ്ച് ഓഫീസിൽ സൂക്ഷിച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ വടക്കേമൈലക്കാട് നെല്ലിക്കാവിള വീട്ടിൽ അരുൺ (19), ചാത്തന്നൂർ ഏറം ഗോപികാ സദനത്തിൽ അഖിൽ (18) എന്നിവരാണ് പിടിയിലായത്.സബ് ഇൻസ്‌പെക്ടർ നാസറുദ്ദീൻ, പൊലീസുകാരായ രഞ്ജിത്, രാമചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.