കാഞ്ഞാവെളി: മഹാത്മാ മോഡൽ സ്കൂളിന്റെ 17-ാം വാർഷികാഘോഷം അഞ്ചാലുംമൂട് അഞ്ചു കൺവെൻഷൻ സെന്ററിൽ നടന്നു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഡയറക്ടർ കെ. ശിവപ്രകാശ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കലേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി. സുചിത്ര സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ എസ്. സിന്ധു സ്കോളർഷിപ്പ് വിതരണവും സമ്മാനദാനവും നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റർ മധു ബാലൻ സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ നടന്നു.