puthiykaav
പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ 13ന് നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ആദിദേവതയ്ക്കുള്ള പടുക്ക സമർപ്പണം നടത്തുന്നു

കൊല്ലം: പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ 13ന് നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ആദിദേവതയ്ക്കുള്ള പടുക്ക സമർപ്പണം നടന്നു. ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ, മാതളം, പേരക്ക, മാമ്പഴം, വാഴപ്പഴം എന്നീ ഫലങ്ങൾ ഭക്തജനങ്ങളുടെ വഴിപാടായി ആദിദേവതയുടെ തിരുമുമ്പിൽ സമർപ്പിക്കുന്ന ചടങ്ങാണ് പടുക്ക സമർപ്പണം. ഇന്ന് വൈകിട്ട് 5.30ന് വിദ്യാർത്ഥികൾക്ക് വേണ്ടി സമൂഹ സാരസ്വത യജ്ഞം നടക്കും. എല്ലാ വിദ്യാർത്ഥികളും നേരിട്ട് പങ്കെടുക്കേണ്ട പൂജയാണിത്. തുടർന്ന് 7 മണിക്ക് ഭക്തിഗാനമേള. പുതിയകാവ് ക്ഷേത്രം സ്റ്റാന്റിലെ ഓട്ടോറിക്ഷാ ജീവനക്കാരുടെ വകയാണ് ഇന്നത്തെ പൂജയും അന്നദാനവും കലാപരിപാടികളും.