v
ശ്രീറാംചന്ദ്ര മിഷനും യുണൈറ്റഡ് നേഷൻസ് ഇൻഫർമേഷൻ സെന്റർ ഫോർ ഇന്ത്യ ആൻഡ് ഭൂട്ടാനും ഹാർട്ട് ഫുൾനെസ് എഡ്യൂക്കേഷൻ ട്രസ്റ്റും സംയുക്തമായി കൊല്ലം പബ്ലിക് ലൈബ്രറിയിലെ സാവിത്രി ഹാളിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ചവർക്ക് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ സമ്മാനം വിതരണം ചെയ്യുന്നു

കൊല്ലം: ശ്രീറാംചന്ദ്ര മിഷനും യുണൈറ്റഡ് നേഷൻസ് ഇൻഫർമേഷൻ സെന്റർ ഫോർ ഇന്ത്യ ആൻഡ് ഭൂട്ടാനും ഹാർട്ട് ഫുൾനെസ് എഡ്യൂക്കേഷൻ ട്രസ്റ്റും സംയുക്തമായി കൊല്ലം പബ്ലിക് ലൈബ്രറിയിലെ സാവിത്രി ഹാളിൽ ഉപന്യാസ മത്സരം നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും ഒാരോ സ്ഥാപനത്തിൽ നിന്നുള്ള മികച്ച ഉപന്യാസങ്ങൾക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നിർവഹിച്ചു. ഡോ. എസ്. ജഗദീഷ്, എൻ.കെ. ബാലചന്ദ്രൻ, മീരാബായി, ആർ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഡോ. എൻ. സുരേന്ദ്രൻ പിള്ള സ്വാഗതവും വി. ശശിധരൻ പിള്ള നന്ദിയും പറഞ്ഞു.