കൊല്ലം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, ചാത്തന്നൂർ ശ്രീനികേതൻ ഫാമിലി കൗൺസലിംഗ് ആൻഡ് ഗാർഹികപീഡന നിരോധന കേന്ദ്രം, കൊട്ടിയം എൻ.എസ്.എസ് കോളേജ് വനിതാപഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊട്ടിയം മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് സെമിനാർ ഹാളിൽ സ്ത്രീ ശാക്തീകരണ ശില്പശാല നടന്നു. വനിതാ കമ്മിഷനംഗം ഡോ. ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എസ്. സുജാത അദ്ധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് ജേതാവ് ഡോ. രവീന്ദ്രൻ, മുൻ സിൻഡിക്കേറ്റ് അംഗവും കൊമേഴ്സ് പ്രൊഫസറുമായ ഡോ. എം. ശ്രീകുമാർ, ഡോ. കെ.എസ്. ബീന, ഇഗ്നോ സ്റ്റഡി സെന്റർ കോ- ഒാർഡിനേറ്റർ ഡോ. വി. ശാന്തകുമാരി, ഡോ. മെൽവിൻ, ലീഗൽ കൗൺസലർ പ്രീതി ജി. നായർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ഡി. ഗിരികുമാർ, കോളേജ് യൂണിയൻ വൈസ് ചെയർമാൻ റാബിയത്ത് എന്നിവർ സംസാരിച്ചു.