കൊട്ടിയം: വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റിയുടെയും മണക്കാട് നഗർ റസിഡന്റ്സ് അസോസിയേഷൻ വനിതാവേദി യുടെയും ആഭിമുഖ്യത്തിൽ 'സ്നേഹക്കൂട്' കൂട്ടായ്മ സംഘടിപ്പിച്ചു. മണക്കാട് ദേവീവിലാസം എൽ.പി.എസിൽ നടന്ന പരിപാടി മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു.
ഫാസ് വനിതാവേദി പ്രസിഡന്റ് സാജിതാ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഫാസ് പ്രസിഡന്റ് പി.കെ. സുധാകരൻ പിള്ള മുതിർന്ന വനിതകളെ ആദരിച്ചു. ഡോ. തോട്ടം ഭുവനചന്ദ്രൻ നായർ വിഷയാവതരണം നടത്തി. കോർപ്പറേഷൻ കൗൺസിലർ എസ്.ആർ. ബിന്ദു, കെ.പി. വിജയലക്ഷ്മിഅമ്മ, സരിതാ ബാബു, ഇ.എ. ഖാദർ, ബി. രമേശ് ബാബു, ഡി. ബാബു, സുരേന്ദ്രൻ, നന്ദിനി ആർ. രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.