paravur
കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ ഹൈമാസ്റ്റ് ലൈറ്റിൽ റാന്തൽ കത്തിച്ച് പ്രതിഷേധിക്കുന്നു

പരവൂർ: പരവൂരിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിൽ റാന്തൽ കത്തിച്ച് ധർണ നടത്തി. ഡി.സി.സി സെക്രട്ടറി എ. ഷുഹൈബ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ വി. പ്രകാശ്, സതീഷ് വാവറ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ തെക്കുംഭാഗം ഷാജി, പൊഴിക്കര വിജയൻപിള്ള, ആർ. ഷാജി, മഹേശൻ, മനോജ്‌ലാൽ, സുരേഷ്‌കുമാർ, ബി. സുരേഷ് എന്നിവർ നേതൃത്വം നൽകി.