പുനലൂർ: പുനലൂരിൽ ചൂട് വർദ്ധിച്ചതോടെ ജനങ്ങൾ സൂര്യാഘാത ഭീതിയിൽ. കഴിഞ്ഞ വർഷം മാർച്ച് ആദ്യം അനുഭവപ്പെട്ടതിലും കൂടിയ ചൂടാണ് പുനലൂരിലും സമീപ പ്രദേശങ്ങളിലും നിലവിലുള്ളത്. രണ്ട് ആഴ്ചയായി അത്യുഷ്ണമാണ് പുനലൂരിൽ അനുഭവപ്പെടുന്നത്. 39.02 ഡിഗ്രി താപനിലയാണ് ഇന്നലെ പുനലൂരിൽ രേഖപ്പെടുത്തിയത്. ഈ മാസം 1ന് 36.5 ഡിഗ്രി ചൂടായിരുന്നു പുനലൂരിൽ രേഖപ്പെടുത്തിയത്. രണ്ട് ആഴ്ചകൊണ്ട് മൂന്ന് ഡിഗ്രിയോളം ചൂട് വർദ്ധിച്ചതാണ് ജനങ്ങളിൽ സൂര്യാഘാത ഭീതിയുണ്ടാക്കുന്നത്. കഴിഞ്ഞ വർഷം 40.8 ഡിഗ്രിയിൽ അധികം ചൂട് അനുവപ്പെട്ട പുനലൂരിൽ 50ൽ അധികം പേർക്ക് സൂര്യാഘാതമേറ്റ് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നിരവധി പേർ ഇത് കൂടാതെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയി. ഇത്തവണ ഇതുവരെ ആർക്കും സൂര്യതാപം ഏറ്റിട്ടില്ല. എന്നാൽ ഓരോ ദിവസവും ചൂടിൻെറ കാഠിന്യം വർദ്ധിച്ചു വരുകയാണ്.
39.02 ഡിഗ്രി താപനിലയാണ് ഇന്നലെ പുനലൂരിൽ രേഖപ്പെടുത്തിയത്.