v
സുപ്രീം കോടതി

കൊല്ലം: സർക്കാർ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് സംവരണം ആവശ്യമില്ലെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ റിവ്യൂ ഹർജി നൽകണമെന്ന് കേരള തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം.ജനാർദ്ദനൻ ആവശ്യപ്പെട്ടു. പ്രാക്കുളത്തെ പുതിയ ശാഖാ മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായത്തിന്റെ അഭിവൃദ്ധിക്കും സാംസ്‌കാരിക ഉന്നമനത്തിനും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിന് രക്ഷിതാക്കൾ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പി.ബാബു, സദാനന്ദൻ, മദനൻ തുടങ്ങിയവർ സംസാരിച്ചു. സംഘടന ഭാരവാഹികളായി കെ.വിശ്വനാഥൻ (പ്രസിഡന്റ്), മണികണ്ഠൻ (വൈസ് പ്രസിഡന്റ്), ശശിധരൻ (സെക്രട്ടറി), ആർ.ബാബു (ജോ. സെക്രട്ടറി), സുകുമാരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.