കൊല്ലം: ട്രാക്കിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ടാക്‌സി ഡ്രൈവർമാർക്കായി കൊച്ചുപിലാംമൂട് റെഡ്‌ക്രോസ് ഹാളിൽ കൊറോണ പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.
ആർ.ടി.ഒ ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. ട്രാക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ, എം.വി.ഐ ആർ. ശരത്ചന്ദ്രൻ, ട്രാക്ക് സെക്രട്ടറി ജോർജ് എഫ്. സേവ്യർ വലിയവീട്, ജോയിന്റ് സെക്രട്ടറിമാരായ ക്യാപ്ടൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, സാബു ഓലയിൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷഫീക്, ഡി.പി.എച്ച് എൻ. രമാദേവി,സ്വതന്ത്ര ടാക്‌സി ഡ്രൈവേഴ്‌സ് ജില്ലാ സെക്രട്ടറി അനീഷ് മുരുഗൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പരിശീലനത്തിന് ഡോ. ആർ. സന്ധ്യ, രമാദേവി എന്നിവർ നേതൃത്വം നൽകി.