pho
സുലൈമാൻ

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടിയിൽ 1.250 കിലോ കഞ്ചാവുമായി വ്യാപാരി പിടിയിൽ. കഴുതുരുട്ടി സ്വദേശി ഓടയിൽ സുലൈമാനെയാണ് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇയാൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇന്നലെ വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കി. തെന്മല എസ്.ഐ. പ്രവീൺകുമാർ, എ.എസ്.ഐമാരായ ഷാജഹാൻ, അജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.