ഓയൂർ: പൂയപ്പള്ളി ഗ്രാമ പഞ്ചായത്തും ഐ.സി.ഡി.എസും ചേർന്ന് വനിതകൾക്കായി സംഘടിപ്പിച്ച രാത്രി നടത്തം പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസൻമാണി മെഴുകുതിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന വകുപ്പിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി പൊതു ഇടങ്ങളിൽ ഏതു സമയത്തും നിർഭയമായി സഞ്ചരിക്കാൻ സ്ത്രീകൾക്ക് കഴിയണം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാത്രിയിൽ പൂയപ്പള്ളി ജംഗ്ഷനിൽ ഒത്തുചേർന്ന സ്ത്രീകൾ മെഴുകുതിരികൾ തെളിച്ച് 'പൊതു ഇടം എന്റേതും' എന്ന പ്രതിജ്ഞ ചൊല്ലി നടത്തം ആരംഭിച്ചു. ജനപ്രതിനിധികളായ ജെസി റോയി, വൃന്ദാ സത്യൻ, ഷീല, ശോഭാമധു, ചന്ദ്രവതി, സി.ഡി.എസ് ചെയർപേഴ്‌സൺ സുധർമ്മാ സത്യൻ, വൈസ് ചെയർപേഴ്‌സൺ പ്രഭാബാബു, കുടുംബശ്രീ പ്രവർത്തകർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉഷാറാണി എന്നിവർ പങ്കെടുത്തു.