road
കണ്ണങ്കോട് ഗുരുമന്ദിരം തേവൻകോട് റോഡിന്റെ ഉദ്ഘാടനം കണ്ണങ്കോട് വാർഡ് മെമ്പർ റഷീദാബീവി നിർവഹിക്കുന്നു

ഓയൂർ: ഇളമാട് പഞ്ചായത്തിലെ കണ്ണങ്കോട് ഗുരുമന്ദിരം തേവൻകോട് റോഡിന്റെ ഉദ്ഘാടനം കണ്ണങ്കോട് വാർഡ് മെമ്പർ റഷീദാബീവി നിർവഹിച്ചു. ആക്കൽ, കണ്ണങ്കോട് വാർഡിലെ ഗുരുമന്ദിരം കണ്ണങ്കോട് റോഡിനെയും തേവൻകോട് കണ്ണങ്കോട് ഏലാ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരുകിലോമീ​റ്റർ ദൂരം വരുന്ന റോഡ് പൊതുജനപങ്കാളത്തത്തോടെയാണ് നിർമ്മിച്ചത്. ചടങ്ങിൽ ആക്കൽ വാർഡ് മെമ്പർ അബ്ദുൽ ഹക്കീം, താജുദീൻ, മുജീബ്, ഫസലുദീൻ, ഉണ്ണി, റഹീം എന്നിവർ സംസാരിച്ചു.