photo
ഡോ: വി.വി വേലുക്കുട്ടി അരയന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു.

കരുനാഗപ്പള്ളി : നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവുമായ ഡോ. വി.വി. വേലുക്കുട്ടി അരയന്റെ നൂറ്റി ഇരുപത്തിയാറാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 8.30ന് ചെറിയഴീക്കലുള്ള കുടുംബ വസതിയോടു ചേർന്ന സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് അനുസ്മരണം നടന്നു. പിന്നണി ഗായകൻ റജി, വേലുക്കുട്ടി അരയന്റെ കവിത ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. പത്രപ്രവർത്തനം, സാഹിത്യം, ശാസ്ത്രം, സാമൂഹ്യ നവോത്ഥാന പ്രവർത്തനം, ട്രേഡ് യൂണിയൻ പ്രവർത്തനം, സ്വാതന്ത്ര്യ സമര പ്രവർത്തനം തുടങ്ങി ഒട്ടേറെ മേഖലകളിൽ വേറിട്ട സംഭാവനകൾ നൽകിയ ആളാണ് ഡോ. വേലുക്കുട്ടി അരയനെന്ന് അദ്ദേഹം പറഞ്ഞു. അനുസ്മരണ ചടങ്ങുകളിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നു.