പാരിപ്പള്ളി: ഐക്യ മഹിളാ സംഘം ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി പോസ്റ്റ് ഒാഫീസ് ഉപരോധിച്ചു. പാചകവാതക വില കുറയ്ക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സമരം ഐക്യ മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം ഡി. സുഭദ്രാമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമാദേവി അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, സിമി, സീത, ശ്രീജാകുമാരി, രാജൻകുറുപ്പ്, ശാന്തികുമാർ എന്നിവർ സംസാരിച്ചു.