krishnakumar
ഓച്ചിറ കൊറ്റമ്പള്ളി സാർവദേശീയ ഗ്രന്ഥശാലയ്ക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് നൽകിയ ഉച്ചഭാഷിണിയുടെ ഉദ്ഘാടനവും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കൊറ്റമ്പള്ളി സാർവദേശീയ ഗ്രന്ഥശാലയ്ക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് നൽകിയ ഉച്ചഭാഷിണിയുടെ ഉദ്ഘാടനവും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജി. ഗോപകുമാർ, ഗ്രാമ പഞ്ചായത്തംഗം മഹിളാമണി, വനിതാവേദി പ്രസിഡന്റ് സ്മിത, ഭാനുദാസൻ, സുൽത്താൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. പരീക്ഷാപ്പേടിയേ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും സജ്ജരാക്കാനായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് എം.സന്തോഷ് നയിച്ചു.