പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള പുനലൂർ ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് (വെളളി) രാവിലെ 7.30ന് നടക്കും. കഴിഞ്ഞ 34 വർഷമായി വിവിധ ചടങ്ങുകളോടെ നടത്തി വരുന്ന പൊങ്കാല മഹോത്സവം സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ഇന്ന് നടക്കുക. പൊങ്കാല പ്രമാണിച്ച് ക്ഷേത്ര മൈതാനത്തിന് സമീപം മൺകല വ്യാപാരം ഇന്നലെ മുതൽ സജീവമായിട്ടുണ്ട്. ഇന്ന് പുലർച്ചെ വരെ വ്യാപാരം നടക്കും. പൊങ്കാല സമർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ കർശനമായും പാലിക്കണമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.