അഞ്ചൽ: പുനലൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പനച്ചവിള യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന മത്സ്യക്കൃഷി വിളവെടുപ്പ് ഉത്സവം ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ കെ. സോമരാജൻ, ഫിഷറീസ് പ്രൊമോട്ടർ എ. ഹരികൃഷ്ണൻ, പുഷ്പാംഗതൻ, സഞ്ജയൻ, അബ്ദുൽ റഷീദ്, അരുൺകുമാർ, സേതുലാൽ തുടങ്ങിയവർ സംസാരിച്ചു. പി. സത്യദേവൻ സ്വാഗതവും, ഇ.വി. ജോൺ നന്ദിയും പറഞ്ഞു.