പത്തനാപുരം: പത്തനാപുരം ഇടത്തറ സ്വദേശിയായ തങ്കമ്മാൾ ബീവിയുടെ (76) അഞ്ചു പവൻ തൂക്കംവരുന്ന മാലയും ലോക്കറ്റും മോഷ്ടിച്ചെടുത്ത കേസിലെ പ്രതി പിടിയിൽ. ഏനാദിമംഗലം ഇളമണ്ണൂർ പുത്തൻകര പാറയിൽ പുത്തൻവീട്ടിൽ സുജാതകുമാരിയാണ് (50) പത്തനാപുരം പൊലീസിന്റെ പിടിയിലായത്. പത്തനാപുരം ഇൻസ്പെക്ടർ അൻവറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലൂടെയാണ് പ്രതി പൊലീസിന്റെ വലയിലായത്. പ്രതിയുടെ
വീട്ടിൽ സൂക്ഷിച്ചിരുന്ന മാലയും കലഞ്ഞൂർ മുത്തൂറ്റ് ശാഖയിൽ പണയം വച്ചിരുന്ന ലോക്കറ്റും പൊലീസ് കണ്ടെടുത്തു.