കൊല്ലം: വാടി പള്ളിക്ക് സമീപം വീട്ടുവളപ്പിൽ ചത്ത നിലയിൽ കണ്ടെത്തിയ കൊക്കിനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ദ്ധസംഘം പരിശോധനയ്ക്ക് ഏറ്റെടുത്തു. കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
കൊക്കിന്റെ മൃതദേഹം വിശദ പരിശോധനയ്ക്കായി പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് അനിമൽ ഡിസീസ് ലാബിലേക്കയച്ചു. പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനി ലക്ഷണങ്ങളൊന്നും കാണാനില്ലാത്തതിനാൽ കർഷകരും പൊതുജനങ്ങളും പരിഭ്രാന്തരാകേണ്ടതില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.കെ.കെ.തോമസ് അറിയിച്ചു. ഡോക്ടർമാരായ സൈറ റാണി, ബീന, ശ്രീലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇഗ്രറ്റ് ഇനത്തിൽപ്പെട്ട കൊക്കിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.