തഴവ : നിയന്ത്രണം വിട്ട ടിപ്പർലോറി സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറി. തഴവ മണപ്പള്ളി വടക്ക് കോട്ടൂർ വീട്ടിൽ ഹസന്റെ വീട്ടുവളപ്പിലേക്കാണ് ടിപ്പർ ലോറി പാഞ്ഞുകയറിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിക്ക് ചെങ്കല്ലുമായി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കനാൽ ഭിത്തി തകർത്ത് വീട്ടുവളപ്പിലേക്ക് കയറുകയായിരുന്നു. വീടിന് തൊട്ടടുത്തെത്തിയപ്പോൾ വാഹനം നിന്നതിനാൽ വൻ അപകടം ഒഴിവായി.