കൊല്ലം: വിശ്വകർമ്മ എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് കൾച്ചറൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഗോപിനാഥ് പാമ്പട്ടയിൽ (പ്രസിഡന്റ്), സി.വി.അനിൽകുമാർ, ആശ്രാമം സുനിൽകുമാർ (വർക്കിംഗ് പ്രസിഡന്റ്), പ്രൊഫ. കെ.കൃഷ്ണൻ, എസ്.ശ്യാമള (വൈസ് പ്രസിഡന്റ്), എൻ.ഓമനക്കുട്ടൻ ആചാരി - ശാസ്താംകോട്ട (ജന. സെക്രട്ടറി), പി. സുരേഷ് മുളങ്കാടകം, കരുവാറ്റ വിശ്വൻ (ജോ. സെക്രട്ടറി), എൻ.സുന്ദരേശൻ (ട്രഷറർ), രാജൻ.പി.തൊടിയൂർ, വിശ്വകർമ്മ വേദപഠന കേന്ദ്ര സംസ്ഥാന ജനറൽ സെക്രട്ടറി പി.വിജയബാബു, കേന്ദ്ര കമ്മിറ്റി അംഗം വി.സുധാകരൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികൾക്ക് വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംസ്ഥാന അദ്ധ്യക്ഷൻ ആറ്റൂർ ശരത്ത്ചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു.