ചാത്തന്നൂർ: രാജ്യത്ത് നടക്കുന്ന വർഗീയ വിരുദ്ധ പോരാട്ടങ്ങളിൽ യുവജനങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും രാഷ്ട്രീയ ബോധമുള്ള യുവജന സമൂഹത്തെ രൂപപ്പെടുത്തിയെടുക്കേണ്ട അനിവാര്യമായ കാലഘട്ടമാണിതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പറഞ്ഞു. ചാത്തന്നൂരിൽ നടക്കുന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ, ജഗത് ജീവൻ ലാലി, എൻ. സദാനന്ദൻ പിള്ള, ജി.എസ്. ശ്രീരശ്മി, വൈശാഖ് ദാസ്, നോബൽ ബാബു, എച്ച്. ഹരീഷ് എന്നിവർ സംസാരിച്ചു.