കൊല്ലം : കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കടകളിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 115 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പുത്തൻചന്തയിൽ കട നടത്തുന്ന ആദിനാട് തെക്ക് ശാരദാലയത്തിൽ ശങ്കർ ലാൽ ( 39), ലാലാജി ജംഗ്ഷനിൽ കട നടത്തുന്ന മരു. തെക്ക്, പടിപ്പുരത്തറയിൽ അബ്ദുൽ സലാം (39) എന്നിവരെയാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. അബ്ദുൽ സലാം മുൻപും നിരവധി തവണ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ച കേസിൽ പിടിയിലായിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അലോഷ്യസ്, ജയശങ്കർ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.