zz
കോൺഗ്രസ് കിഴക്കൻ മേഖലാ സമരസമിതിയുടെ നേതൃത്വത്തിൽ അമ്പനാർ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ. നജീബ് ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം :കോൺഗ്രസ് കിഴക്കൻ മേഖലാ സമരസമിതിയുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ അമ്പനാർ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലേ പ്രതിഷേധ മാർച്ചും ധർണയും നടത്തി. അലിമുക്ക്-അച്ചൻകോവിൽ പാതയിൽ തൊടീക്കണ്ടം മുതൽ അച്ചൻകോവിൽ വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കുക, രൂക്ഷമായ വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കുക, കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകുക, വനമേഖലയിൽ തൊഴിൽ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ. നജീബ് ധർണ ഉദ്ഘാടനം ചെയ്തു. സുധീർ മലയിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ കെ.എ. നസീർ, ചെമ്പനരുവി മുരളി, കരവൂർ സുരേഷ്, കെ. ജോസ്, എ. നജീബ് ഖാൻ, എൻ.എ. സേവ്യർ, ജോൺസൺ, അബ്ദുൽ ജലാൽ, സി. ചെല്ലപ്പൻ, ഗിരീഷ് കുമാർ, ടോംവയലിൽ, ജലാലുദ്ദീൻ അക്ബർ, അഭിജിത്ത്, സി.ആർ. രജികുമാർ, അനിൽകുമാർ, ബിജു വാഴയിൽ, ഷിബു, മിഥുൻ, ഫാറൂഖ് മുഹമ്മദ്, നജ്മൽ, അനസ് പള്ളിമുക്ക്, ജോബിൻ പാറക്കടവിൽ തുടങ്ങിയവർ സംസാരിച്ചു.