book-release
ഡോ. ജലജ നരേഷിന്റെ 'മഞ്ഞു തിന്നുന്ന കുതിരകൾ' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ചെല്ലമ്മ ഭാസ്കരൻ ആദ്യപ്രതി ഡോ. റാണി ശാന്തകുമാരിക്ക് കൈമാറി നിർവഹിക്കുന്നു

കൊല്ലം: ഡോ. ജലജ നരേഷ് എഴുതിയ 'മഞ്ഞു തിന്നുന്ന കുതിരകൾ' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു. ചെല്ലമ്മ ഭാസ്കരൻ പുസ്തകത്തിന്റെ ആദ്യപ്രതി ഡോ.റാണി ശാന്തകുമാരിക്ക് കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.

സമ്മേളനത്തിൽ ഡോ. അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല ലൈബ്രേറിയൻ ഡോ. ടി. അജികുമാരി പുസ്തകം പരിചയപ്പെടുത്തി. കേരള സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ. ജി. പത്മറാവു, രചന ബുക്സ് ഉടമ കെ. ഭാസ്കരൻ, ഡോ. ഉമ മോഹൻദാസ്, എം.എം. അൻസാരി, നരേഷ് നാരായണൻ, ഡോ. ജലജ നരേഷ് എന്നിവർ സംസാരിച്ചു. രചനാ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.