photo
പന്മന നെറ്റിയാട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി കൈയുറകളും മാസ്കും വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി: കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പന്മന നെറ്റിയാട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പു തൊഴിലാളികൾക്കും പ്രദേശവാസികൾക്കും കൈയുറയും മാസ്കും തൂവാലയും സൗജന്യമായി നൽകി. കോവിഡ് 19നെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പല മെഡിക്കൽ സ്റ്റോറുകളിലും മാസ്ക് കിട്ടാത്ത സാഹചര്യത്തിലും വലിയ വില ഈടാക്കുന്നതിനാലുമാണ് സൗജന്യമായി ഇവ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു. ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. നിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വലിയത്ത് സിനോജ് കൈയുറകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പൗരസമിതി പ്രസിഡന്റ് നെറ്റിയാട് റാഫി, പഞ്ചായത്ത് അംഗം ഷഹബാനത്ത്, പന്മന ബാലകൃഷ്ണൻ, പറമ്പിൽ മുഹമ്മദ് കുഞ്ഞ്, താഹ മുളമൂട്ടിൽ, റഹിം നെറ്റിയാട്, ഷാജി എന്നിവർ സംസാരിച്ചു.