പൊന്മന: ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ ഇന്ന് നടത്താനിരുന്ന ഉത്സവ പരിപാടികളും സ്റ്റേജ് പ്രോഗ്രാമുകളും കെട്ടുകാഴ്ചകളും കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. ക്ഷേത്രാചാരങ്ങൾക്ക് മാറ്റമില്ലെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് എസ്.സന്തോഷ് കുമാറും സെക്രട്ടറി ടി.ബിജുവും അറിയിച്ചു.