ശുചീകരണ തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി
കൊല്ലം: പുതിയകാവ് പൊങ്കാല നിവേദിച്ച് ഭക്തർ മടങ്ങിയതിന് പിന്നാലെ നഗരസഭയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നഗരവീഥികൾ വെടിപ്പാക്കി. ഉച്ചയ്ക്ക് മുമ്പ് ശുചീകരണ സാമഗ്രികളുമായി നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ നിരത്തിലിറങ്ങി. വാഴയിലയും പ്ലാസ്റ്റിക് കുപ്പികളും അടക്കമുള്ള മാലിന്യം നീക്കം ചെയ്തതിനൊപ്പം പൊങ്കാല അടുപ്പ് കൂട്ടാൻ ഉപയോഗിച്ച ചുടുകട്ടകളും നിരത്ത് വക്കിൽ നിന്ന് മാറ്റി.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും നഗരത്തിലെ വിവിധയിടങ്ങളിൽ പ്ളാസ്റ്റിക് കുപ്പികളും കവറുകളും ഉപേക്ഷിക്കപ്പെട്ടിരുന്നു. സന്നദ്ധ പ്രവർത്തകരുടെയും നഗരസഭാ ശുചീകരണ തൊഴിലാളികളുടെയും നേതൃത്വത്തിൽ ഇവയും നീക്കം ചെയ്തു.