sthree
ഭാവനാ നഗറിന്റെയും അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്ത്രീരോഗ പരിശോധനാ ക്ലാസിന് ഡോ. മിനുപ്രിയ തിരിതെളിയിക്കുന്നു

കൊല്ലം: ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി ഭാവനാ നഗറിന്റെയും അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായി ആർത്തവ അനുബന്ധ രോഗങ്ങൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക്ക് സർജനുമായ ‌ഡോ.മിനുപ്രിയ ക്ലാസിന് നേതൃത്വം നൽകി. നഗരസഭാ കൗൺസിലർ എൻ.മോഹനൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഭാവനാ നഗർ പ്രസിഡന്റ് വി.വിക്രമ കുമാർ അദ്ധ്യക്ഷനായി. മുൻ കൗൺസിലർ ജയശ്രീ ആശംസ നേർന്നു. നഗർ സെക്രട്ടറി എ.മുരളീധരൻ സ്വാഗതവും ട്രഷറർ പി.മുരുകേശൻ നന്ദിയും പറഞ്ഞു.